എലത്തൂർ ട്രെയിൻ  തീവയ്പ്പിൽ യുഎപിഎ ചുമത്തിയത് ഭീകര പ്രവർത്തനമായതിനാൽ, പൊലീസ് റിപ്പോ‍‍ർട്ട് കോടതിയിൽ

Published : Apr 19, 2023, 03:18 PM ISTUpdated : Apr 19, 2023, 03:25 PM IST
എലത്തൂർ ട്രെയിൻ  തീവയ്പ്പിൽ യുഎപിഎ ചുമത്തിയത് ഭീകര പ്രവർത്തനമായതിനാൽ, പൊലീസ് റിപ്പോ‍‍ർട്ട് കോടതിയിൽ

Synopsis

ഭീകര പ്രവർത്തനമായതിനാലാണ് കേസിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഭീകര പ്രവർത്തനമായതിനാലാണ് കേസിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാനും അപേക്ഷ നൽകി. പ്രതി ഷാറൂഖ് സെയ്‌ഫി ഭീകര പ്രവ‍ത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് കണ്ടെത്തൽ. എലത്തൂർ തീവയ്പ്പു കേസിൽ പ്രത്യേക അന്വേഷണ സംഘം കേരളത്തിലും ദില്ലയിലുമായി നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് തീവയ്പ്പിന് പിന്നിലെ ഗൂഡാലോചനയുടെ കൂടുതൽ തെളിവുകള്‍ ലഭിച്ചത്. മൂന്നു പേരുടെ മരണത്തിനും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്. 

പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസിൽ എൻഐഎ അന്വേഷണത്തിനും വഴിതുറന്നത്. ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ എൻഐഎ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികൾ വിവരശേഖരണം തുടങ്ങിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം