പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ചു; 9 യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Published : Jul 01, 2025, 01:41 PM IST
Kerala Police

Synopsis

കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്.

കാസർകോട്: കാസർകോട് കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പള പൊലീസ് കേസെടുത്തത്. കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്. വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്. കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ റീൽ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനാണ് യുവാക്കൾക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം