എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പൊലീസ്; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

Published : Sep 04, 2026, 08:54 AM IST
SFI Workers Arrest

Synopsis

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പൊലീസിൻ്റെ തീരുമാനം. വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും. വ്യാഴാഴ്ച രാത്രി രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടായി.

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പൊലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ചത് വധശ്രമത്തിന് എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ഉപരോധിക്കാനാണ് സിപിഎം - ഡിവൈഎഫ് തീരുമാനം.

തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നത്. വ്യാഴാഴ്ച രാത്രിയോടെ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എഴുപതോളം പ്രവർത്തകർ ഉൾപ്പെട്ട മാർച്ച് പൊലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ'; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കേരളം പി എം ശ്രീയുടെ ഭാഗമാകണം; വീണ്ടും കത്തയക്കാൻ കേന്ദ്രം, നയപരമായ തീരുമാനം എടുക്കാതെ സർക്കാർ