കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിരുവനന്തപുരം: കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്.

ആർടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്കെ ഫണ്ടുകൾക്ക് പി എം ശ്രീ നിർബന്ധമാക്കുകയാണ് കേന്ദ്രം. ഈ വർഷം കിട്ടാനുള്ളത് 350 കോടിയാണ്. 1500 കോടി കുടിശ്ശികയുമുണ്ട്. അതേസമയം, പിഎം ശ്രീയിൽ നയപരമായ തീരുമാനം സർക്കാർ ഇതുവരെ എടുത്തിട്ടില്ല. പിഎം ശ്രീ നടപ്പാക്കുന്നതിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഉയർന്ന എതിർപ്പുകൾ നിർണ്ണായകമാണ്. കൂ‌ടാതെ, ഉപ സമിതി റിപ്പോർട്ട് നൽകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ എതിർപ്പ് ആണ് പുതിയ പ്രതിസന്ധി.