യുവാവ് മുങ്ങി മരിച്ച സംഭവം: എക്സൈസ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യും

Web Desk   | Asianet News
Published : Jan 07, 2020, 10:51 AM ISTUpdated : Jan 07, 2020, 11:57 AM IST
യുവാവ് മുങ്ങി മരിച്ച സംഭവം: എക്സൈസ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യും

Synopsis

രണ്ട് എക്സൈസ് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.ഇവര്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.

തൃശൂര്‍: കുഴിപ്പള്ളിക്കരയിൽ എക്സൈസിനെ ഭയന്ന് പുഴയിൽ ചാടിയ തൃപ്രയാര്‍ സ്വദേശി അക്ഷയ് മുങ്ങി മരിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരെ അടുത്ത ദിവസം ചോദ്യം ചെയ്യും. അക്ഷയിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന ആരോപണത്തിൻറെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുകയെന്ന് അന്തിക്കാട് എസ്ഐ അറിയിച്ചു.

രണ്ട് എക്സൈസ് ഉദ്യോഗസ്ഥരാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.ഇവര്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. അക്ഷയ് മുങ്ങിതാഴുന്നതിന്‍റെ ദൃശ്യങ്ങളില്‍ കേറി വാടാ എന്ന് പറയുന്നത് വ്യക്തമായി കേള്‍ക്കുന്നുണ്ട്. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടെ ശബ്ദമാണെന്നാണ് നാട്ടുകാരില്‍ ചിലരുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി