വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു, പിന്നാലെ തര്‍ക്കം; നെഞ്ചില്‍ കുത്തേറ്റ പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

Published : Aug 22, 2025, 11:11 PM IST
Police Vehicle

Synopsis

തിരുവനന്തപുരം കൊച്ചുള്ളൂരിൽ പൊലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുള്ളൂരിൽ പൊലീസുകാരന് കുത്തേറ്റു. വലിയതുറ സ്റ്റേഷനിലെ സിപി ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ രണ്ട് കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയയാൾ രക്ഷപ്പെടുകയായിരുന്നു. ആരാണ് കുത്തിയതെന്ന് പൊലീസിന് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു