രാജസ്ഥാനിൽ പ്രതിസന്ധി തുടരുന്നു: നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളി ഗവർണർ

By Web TeamFirst Published Jul 29, 2020, 2:03 PM IST
Highlights

നേരത്തെ സാമൂഹിക അകലം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ  ഗവര്‍ണര്‍ ഉയര്‍ത്തിയ ചോദ്യങ്ങൾക്ക് രേഖാമൂലം ഗെലോട്ട് മറുപടി മറുപടി നൽകിയിരുന്നു. 

ജയ്പുർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.നിയമസഭ സമ്മേളനം വെള്ളിയാഴ്ച മുതൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി അശോക് ഗെലോട്ട് നൽകിയ കത്ത് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര തള്ളി. നിയമസഭ വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് അശോക് ഗെല്ലോട്ട് വീണ്ടും ഗവർണറെ കാണാൻ തയ്യാറെടുക്കുന്നതിനിടെയാണ് നിർദേശം തള്ളിയതായി രാജ്ഭവൻ അറിയിച്ചത്. 

നേരത്തെ സാമൂഹിക അകലം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ  ഗവര്‍ണര്‍ ഉയര്‍ത്തിയ ചോദ്യങ്ങൾക്ക് രേഖാമൂലം ഗെലോട്ട് മറുപടി മറുപടി നൽകിയിരുന്നു. അതിനിടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ഗവര്‍ണര്‍ റദ്ദാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭാ സമ്മേളനം വിളിക്കണമെന്ന കോൺ​ഗ്രസ് സ‍ർക്കാരിൻ്റെ ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകില്ല എന്ന സൂചനയാണ് ഇതിലൂടെ ഗവര്‍ണര്‍ നൽകുന്നത്.

click me!