'വർഗ്ഗ വഞ്ചകാ, രക്തസാക്ഷികൾ പൊറുക്കില്ല' ; ജി സുധാകരനെതിരെ പുന്നപ്രയില്‍ പോസ്റ്റർ

Published : Apr 22, 2021, 06:56 PM IST
'വർഗ്ഗ വഞ്ചകാ, രക്തസാക്ഷികൾ പൊറുക്കില്ല' ; ജി സുധാകരനെതിരെ പുന്നപ്രയില്‍ പോസ്റ്റർ

Synopsis

 പോസ്റ്റർ പതിച്ച ഫ്ളക്സ് ബോർഡുകൾ സിപിഐഎം പ്രവർത്തകർ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. 

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയില്‍ പോസ്റ്റർ. പുന്നപ്ര സമരഭൂമിയുള്‍പ്പെട്ട  വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.  'വര്‍ഗ്ഗ വഞ്ചകാ രക്തസാക്ഷികൾ പൊറുക്കില്ല' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. പോസ്റ്റർ പതിച്ച ഫ്ളക്സ് ബോർഡുകൾ സിപിഐഎം പ്രവർത്തകർ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. 

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ജി സുധാകരനെ മാറ്റി നിർത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്ഥാനാർത്ഥി എച്ച് സലാമിനൊപ്പമുള്ള മന്ത്രി ജി സുധാകരന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.  പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തിയായ പായൽക്കുളങ്ങരയിൽ പതിച്ച പോസ്റ്ററുകളാണ് കീറിയത്. 

ഇതിന് പിന്നാലെ ആരിഫും സലാമും ഉള്ള പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു. അതേസമയം, അടുത്തിടെ സുധാകരൻ നടത്തിയ വാർത്താസമ്മേളനം സിപിഐഎമ്മിലെ നേതാക്കൾക്കിയിൽ അമർഷം ഉണ്ടാക്കിയിരുന്നു. 

തനിക്ക് എതിരെ പ്രവർത്തിക്കുന്നത്  ആലപ്പുഴയിലെ പൊളിറ്റിക്കൽ ക്രമിനലുകൾ ആണെന്നായിരുന്നു സുധാകരൻ പറഞ്ഞത്.  മന്ത്രി ജി സുധാകരനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ക്രിമിനലുകളുടെ ഗൂഡാലോചനയാണെന്നാണ് സി പി എം ജില്ലാകമ്മിറ്റിയും പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിൽ ഇപ്പോൾ ചിലർ മന്ത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ മാഫിയാ സംഘങ്ങളുടേയും രാഷ്ട്രീയ ക്രിമിനലുകളുടേയും ഗൂഡാലോചനയുണ്ടെന്ന് സി പി ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയും പറയുന്നു
 
 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ