ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2021 ജനുവരി 21 ന്

Published : Dec 28, 2020, 06:56 PM IST
ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2021 ജനുവരി 21 ന്

Synopsis

ഫെബ്രുവരി 20 ആണ് തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാനുള്ള അവസാന തീയതി

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ ഏഴ് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്തും. ഇതിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പുറപ്പെടുവിച്ചു.  

ജനുവരി നാല് വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന അഞ്ചിനാണ്. ഏഴ് വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ജനുവരി 21 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 22 ന് രാവിലെ വോട്ടെണ്ണും.

കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല, ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ പിഎച്ച്‌സി വാർഡ്, കളമശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡ്, തൃശ്ശൂർ കോർപറേഷനിലെ പുല്ലഴി വാർഡ്, കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിൽ വാർഡ്, കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 20 ആണ് തെരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കാനുള്ള അവസാന തീയതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം; സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥി