
തിരുവനന്തപുരം: പോത്തന്‍കോട് ചുമട്ടുതൊഴിലാളികള്‍ കെട്ടിട നിര്‍മാണ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ തൊഴിലാളി കാര്‍ഡുള്ള എട്ട് പേര്‍ക്ക് പങ്കെന്ന് തൊഴില്‍വകുപ്പ് റിപ്പോർട്ട്. ഇവരുടെ തൊഴിലാളി കാര്‍ഡ് സസ്പെന്‍റ് ചെയ്യാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് യൂണിയൻ തൊഴിലാളികളുടെ ക്രൂര മർദ്ദനം
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോത്തന്‍കോട് വീട് നിര്‍മാണം നടത്തിക്കൊണ്ടിരിക്കെ ചുമട്ടുതൊഴിലാളികള്‍ സംഘടിതമായെത്തി പണി തടസപ്പെടുത്താന്‍ ശ്രമിച്ചത്. കരാറുകാരന്‍ മണികണ്ഠന് മര്‍ദനമേല്‍ക്കുകയും ചെയ്തു. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടെത്തി മര്‍ദിക്കുകയായിരുന്നു എന്ന് മണികണ്ഠന്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതേത്തുടര്‍ന്നു സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍പ്പെട്ട അഞ്ച് തൊഴിലാളികളെ പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തു.
ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ
ഇതിന് പിന്നാലെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം തൊഴില്‍ വകുപ്പും വിഷയത്തില്‍ ഇടപെട്ടു. തൊഴിലാളി കാര്‍ഡുള്ള എട്ടുപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് അസിസ്റ്റന്‍്റ് ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ ലേബര്‍ കാര്‍ഡ് സസ്പെന്‍റ് ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. നോക്കുകൂലി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ അവർ വ്യക്തമാക്കിയതാണ്. അത്തരം പ്രശ്നങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam