വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീണ് സ്കൂട്ടര്‍ മറിഞ്ഞു, തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

Published : Jun 06, 2025, 11:25 PM ISTUpdated : Jun 06, 2025, 11:37 PM IST
scooter accident death

Synopsis

പാലക്കാട്‌ കൊഴിഞ്ഞാമ്പാറയിൽ ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം

പാലക്കാട്: പാലക്കാട് - പൊള്ളാച്ചി റോഡിലെ കുഴിയിൽ വീണുണ്ടായ വാഹാനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പാലക്കാട്‌ കൊഴിഞ്ഞാമ്പാറയിൽ ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോകുന്നതിനിടെ സ്കൂട്ടര്‍ കുഴിയിൽ വീണ് മറിഞ്ഞു.ഇതോടെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. 

കരുവപാറ സെൻ പോൾസ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ഭാര്യ ജയന്തി മാർട്ടിൻ (37) സംഭവസ്ഥലത്ത് തന്നെ മരിച്ചു. അങ്കണ്‍വാടി ടീച്ചറാണ് മരിച്ച ജയന്തി മാര്‍ട്ടിൻ. പാലക്കാട്-പൊള്ളാച്ചി റോഡിൽ പലയിടത്തായി കുഴികളുണ്ട്. ഇക്കഴിഞ്ഞ മഴയിൽ കുഴികള്‍ വലുതായി. കുഴികള്‍ വലിയരീതിയിലുള്ള അപകടഭീഷണി ഉയര്‍ത്തുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാന പാത 52ലാണ് അപകടമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ; ഡീൽ ആരോപണം കടുപ്പിക്കും, മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് ബിനോയ് വിശ്വം
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും