പത്ത് ദിവസത്തിനകം സംസ്ഥാനത്ത് പവര്‍ കട്ട് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

Published : Jul 09, 2019, 04:16 PM ISTUpdated : Jul 09, 2019, 05:40 PM IST
പത്ത് ദിവസത്തിനകം  സംസ്ഥാനത്ത് പവര്‍ കട്ട് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

Synopsis

നിലവിലെ അവസ്ഥയില്‍  അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പവർ കട്ട് വേണ്ടി വന്നേക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും തൊടുപുഴയില്‍ മാധ്യമങ്ങളെ കണ്ട മന്ത്രി പറഞ്ഞു. 

നിലവിലെ അവസ്ഥയില്‍  അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പവർ കട്ട് വേണ്ടി വന്നേക്കും. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. 

അതേസമയം വൈദ്യുതി നിരക്കില്‍ പുതുതായി വന്ന വര്‍ധനയെ മന്ത്രി ന്യായീകരിച്ചു. നേരിയ തോതിലുള്ള വര്‍ധനയാണ് വൈദ്യുതി നിരക്കില്‍ കൊണ്ടു വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം