'സിപിഎമ്മുകാരില്‍ നിന്ന് നേരിട്ടത് നിരന്തര പീഡനം' ; വടകരയില്‍ ആത്മഹത്യാശ്രമം നടത്തിയ യുവാവ്

Published : Aug 03, 2022, 12:31 PM ISTUpdated : Aug 03, 2022, 12:36 PM IST
 'സിപിഎമ്മുകാരില്‍ നിന്ന് നേരിട്ടത് നിരന്തര പീഡനം' ; വടകരയില്‍ ആത്മഹത്യാശ്രമം നടത്തിയ യുവാവ്

Synopsis

പെട്രോൾ കുടിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രശാന്ത് അപകട നില തരണം ചെയ്തു. സംഭവത്തെക്കുറിച്ച് സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. 

കോഴിക്കോട്: പിരിവു നല്‍കാത്തതിന്‍റെ പേരില്‍ സിപിഎം നേതാക്കളില്‍ നിന്ന് നിരന്തര പീഡനം നേരിടേണ്ടി വന്നതിനാലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന്  വടകരയിൽ  ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുൻപിൽ ആത്മഹത്യ ശ്രമം നടത്തിയ പ്രശാന്ത്. പെട്രോൾ കുടിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രശാന്ത് അപകട നില തരണം ചെയ്തു. സംഭവത്തെക്കുറിച്ച് സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. 

രണ്ടുവർഷത്തിലേറെയായി പ്രാദേശിക സിപിഎം നേതാക്കള്‍ തുടരുന്ന ഭീഷണിയും മാനസിക പീഡനവുമാണ് ബ്രാ‍ഞ്ച് സെക്രട്ടറി പവിത്രന്‍റെ വീടിന് മുന്നിൽ വച്ച് കടുംകൈ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് പറയുന്നു. നേരത്തെ വീടിനോട് ചേ‍ർന്നുളള സ്ഥലത്ത് താറാവ് വളർത്തലും മത്സ്യകൃഷിയും തുടങ്ങിയിരുന്നു. മൂന്ന് ലക്ഷംരൂപ പാർട്ടിഫണ്ടിലേക്ക് നേതാക്കൾ ചോദിച്ചെന്നും അത് നൽകാത്തതിനെത്തുടര്‍ന്നാണ് ഭീഷണി തുടങ്ങിയതെന്നും  പ്രശാന്ത് പറയുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ കാറ്ററിംഗ് സംരംഭത്തിന് തുടക്കമിട്ടെങ്കിലും  അനുമതിയില്ലെന്ന പേരിൽ നേതാക്കളിടപെട്ട് അതും പൂട്ടിച്ചു. 

നേരത്തെ ഒരപകടത്തിൽ പെട്ട് പ്രശാന്തിന്‍റെ കാൽ മുറിച്ചുമാറ്റിയിരുന്നു. അംഗപരിമിതിയുണ്ടെന്ന കാര്യംപോലും സിപിഎം പ്രവർത്തകർ പരിഗണിച്ചില്ലെന്നും പൊലീസിൽ പരാതി നൽകിയിട്ട് നടപടിയെടുത്തില്ലെന്നും പ്രശാന്ത് പറയുന്നു. സംഭവത്തെക്കുറിച്ച് പ്രതികരണത്തിനോ വിശദീകരണത്തിനോ സിപിഎം ജില്ല നേതൃത്വം തയ്യാറായില്ലെങ്കിലും സൈബർ ഗ്രൂപ്പുകളിൽ പ്രശാന്തിനെതിരെ വ്യാപകമായി അധിക്ഷേപം തുടങ്ങിയിട്ടുണ്ട് .

Read Also: പെലോസിയുടെ തായ്‌വാൻ സന്ദർശനം; പ്രകോപിതരായി ചൈന, അതിർത്തിയിൽ സൈനിക സന്നാഹം കൂട്ടുന്നു 

Read Also: പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ. 

നാളെ കണ്ണൂര്‍,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളിൽ റെ‍ഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്. 

ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമായിരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ