
തിരുവനന്തപുരം: പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ അഭിപ്രായം. ബോര്‍ഡ് കോര്‍പറേഷൻ പദവി വൈകുന്നതിലും വിമര്‍ശനമുയർന്നു. ലീഗിൽ നിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറ് മാസമായിട്ടും കോണ്‍ഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കള്‍ തുടരുന്നു. ഭരണമാറ്റത്തിന്‍റെ ഫീൽ ഇല്ലെന്നും പരാതി ഉയർന്നു. ചില മന്ത്രിമാരുടെ സന്ദര്‍ശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണ് പരാതി. പദവി വിഭജനത്തിൽ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേണ്ടേെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ സജീവമാക്കാനും തീരുമാനം. ചര്‍ച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയും വേണമെന്ന ആവശ്യം ശക്തമാക്കും.
രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹി യോഗത്തിലാണ് രൂക്ഷ വിമർശനമുണ്ടായത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെയാണ് വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന ഫീൽ ഇല്ലെന്നാണ് വാദം. ബോർഡ് കോർപറേഷൻ വിഭജനം വൈകിയെന്ന് സണ്ണി ജോസഫ് കെപിസിസി ഭാരവാഹി യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam