ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം; ശക്തമായ നടപടി ആവശ്യപ്പെട്ട് കേന്ദ്രം, വിശദീകരണം തേടി

By Web TeamFirst Published Jun 4, 2020, 12:35 AM IST
Highlights

വനം-പരിസ്ഥിതി മന്ത്രാലയമാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍.

ദില്ലി: ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‍ദേക്കറാണ് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് പാലക്കാട് കാട്ടാന ചരിഞ്ഞത്. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Read more: 'മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഒട്ടും സ്വീകാര്യമല്ല': കാട്ടാനയുടെ മരണത്തിൽ പ്രതികരണവുമായി നിവിൻ പോളി

ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.

Read more: 'ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായി'; പിടിയാനയുടെ മരണത്തില്‍ പ്രതികരണവുമായി കോലി

സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായും അദേഹം പറഞ്ഞു. 

Read more: സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം; മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമർശനവുമായി മനേകാ ​ഗാന്ധി

click me!