ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Published : Mar 11, 2026, 05:21 PM ISTUpdated : Mar 12, 2026, 12:00 AM IST
Pregnant woman death

Synopsis

കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കൊല്ലം: കൊല്ലം കടയ്ക്കലിൽ നാല് മാസമായ ഗർഭിണിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ 26 കാരി ശരണ്യ ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. ശരണ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവിൻ്റെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ പൂരാവേശം, ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; കണിമംഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്; നാളെ മുതൽ വേനൽ മഴ ശക്തമാകും, ബുധനാഴ്ച 4 ജില്ലകളിൽ യെല്ലോ അലർട്ട്