'ഇക്കൊല്ലത്തെ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി'; സംസ്ഥാന പൊലീസ് മേധാവി

Published : Apr 26, 2025, 06:40 PM ISTUpdated : Apr 26, 2025, 07:12 PM IST
'ഇക്കൊല്ലത്തെ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി'; സംസ്ഥാന പൊലീസ് മേധാവി

Synopsis

നാലായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ഉള്‍പ്പടെ സേവനം തേടിയിട്ടുണ്ട്. 

തൃശ്ശൂർ: ഇക്കൊല്ലത്തെ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് തൃശൂരില്‍ പറഞ്ഞു. നാലായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ഉള്‍പ്പടെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ  പ്രതിസന്ധികള്‍ ഇക്കൊല്ലമുണ്ടാവില്ലെന്നും ഡിജിപി പറഞ്ഞു. പൂരം വെടിക്കെട്ടിന് പൊലീസ് തയാറാക്കിയ പ്ലാന്‍ ഡിജിപി പരിശോധിച്ചു.

തേക്കിന്‍ കാട് മൈതാനത്തെത്തി തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും  വെടിക്കെട്ട്  നടത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന്  പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗവും സിറ്റി പൊലീസ് കമ്മീഷണർ ഓഫീസില്‍ ചേര്‍ന്നു. കഴിഞ്ഞ കൊല്ലത്തെ പൂരം കലക്കലില്‍ നടക്കുന്ന ത്രിതല അന്വേഷണത്തില്‍ മനോജ് എബ്രഹാമിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡിജിപി പറ‍ഞ്ഞു. താന്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ള തുടര്‍ നടപടി സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഡിജിപി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K