'എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയും'; രാഷ്ട്രീയ മുതലെടുപ്പ് നടന്നെന്ന് പ്രിൻസിപ്പൽ

Published : Oct 30, 2026, 05:46 PM IST
Shivi Krishnan

Synopsis

വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ തനിക്കെതിരെയുള്ള മദ്യപാന ആരോപണം തെറ്റാണെന്ന് രക്തപരിശോധന ഫലത്തിലൂടെ തെളിഞ്ഞതായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ വ്യക്തമായി പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെന്നും പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് ഞാൻ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് ഞാനെന്നും അ​ദ്ദേഹം പറഞ്ഞു.

എനിക്കെതിരെ പൊലീസിൽ ഒരു പരാതിയും ഇല്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായി. എങ്കിലും ഞാൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. അവർക്ക് അത്രയേ അറിവുള്ളൂ. എന്റെ സത്യസന്ധത തെളിയിക്കാനാണ് ഇന്നലെ വന്നത്. എന്നാൽ ഇന്നലെ വന്നവരിൽ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. എനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ട്. പരാതികൾ ഒന്നുമില്ലാത്തതിനാൽ ഞാൻ യാതൊരുവിധ പരിശോധനകൾക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. എന്നാൽ യൂറിൻ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.

ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഇതിനു പിന്നിൽ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തത്. കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണ്. എനിക്കെതിരെ നടന്ന ഈ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ഞാൻ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സമ്പൂർണ സൈബർ റെസിലിയന്‍റ് കേരളം, 'ക്ലിക്ക്' ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം; മമ്മൂട്ടിയടക്കം അണിനിരക്കും