'ജനസാന്ദ്രത കൂടുന്ന ഒരു ഭാവിയാണ് മുന്നിൽ'; കർഷകരും കാർഷിക മേഖലയും സമൂഹത്തിന്‍റെ നട്ടെല്ലെന്ന് പൃഥ്വിരാജ്

Published : Aug 27, 2025, 12:06 AM IST
Prithviraj Sukumaran

Synopsis

ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ കളമശ്ശേരി കാർഷികോത്സവത്തിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തു. കർഷകരെയും കാർഷിക മേഖലയെയും കേന്ദ്രീകരിച്ച് ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. 

കൊച്ചി: രാഷ്ട്രീയവും സിനിമയുമെല്ലാം വാർത്തകളിൽ നിറയുന്ന ഈ കാലഘട്ടത്തിൽ, കർഷകരെയും കാർഷിക മേഖലയെയും കേന്ദ്രീകരിച്ച് മണ്ഡലത്തിൽ ഇത്തരം ഒരു മേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്ന് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ. ചാക്കോളാസ് പവലിയനിൽ ആരംഭിച്ച കളമശ്ശേരി കാർഷിക കോത്സവത്തിന്‍റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും സാമൂഹികവും സാമ്പത്തികവുമായ ഘടനയുടെ നാഴികക്കല്ല് കർഷകരും കാർഷിക വൃത്തിയുമാണ്. കാർഷിക മേളകൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കുറഞ്ഞു വരികയും ജനസാന്ദ്രത കൂടുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഏറ്റവും മികച്ച കാർഷിക രീതികളും ഏറ്റവും കഴിവുറ്റ കർഷകരെയും വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ കാർഷിക മേള അതിനൊരു വഴികാട്ടിയാവട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു.

കടമ്പൻ മൂത്താൻ കൊണ്ടുവന്ന പെരിയാറിലെ വെള്ളം പ്ലാവിൻ തൈയ്യിലേക്ക് ഒഴിച്ചാണ് കാർഷികമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ ഭവന നിർമ്മാണ പദ്ധതിയായ സ്നേഹ വീടിൻ്റെ താക്കോൽദാനവും ചടങ്ങിൽ പൃഥ്വിരാജ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ പൂർത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോലുകളാണ് ചടങ്ങിൽ കൈമാറിയത്. വീടിൻ്റെ ഉടമകളായ കരുമാലൂർ തട്ടാംപടിയിൽ അംബിക ശ്രീധരൻ, ഏലൂർ പാതാളം കുരീ ക്കാട്ടിൽ വീട്ടിൽ ലൈല ബഷീർ എന്നിവർ പൃഥ്വിരാജിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി.

ചടങ്ങിൽ വ്യവസായി വകുപ്പും മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു കെ പോൾ, ജില്ല വ്യവസായം കേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം