ഫോണിൽ സംസാരിച്ച് ബസ്സോടിക്കുന്ന സ്വകാര്യ ഡ്രൈവർ, പകർത്തിയത് യാത്രക്കാരി- വീഡിയോ

Published : Dec 05, 2019, 12:12 PM ISTUpdated : Dec 05, 2019, 12:48 PM IST
ഫോണിൽ സംസാരിച്ച് ബസ്സോടിക്കുന്ന സ്വകാര്യ ഡ്രൈവർ, പകർത്തിയത് യാത്രക്കാരി- വീഡിയോ

Synopsis

കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടിലെ ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ജോയിന്‍റ് ആര്‍ടിഒ

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോതമംഗലം-പെരുമ്പാവൂര്‍ റൂട്ടിലെ ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു.

ഏറെ തിരക്കേറിയ ബസ് റൂട്ടാണ് കോതമംഗലം-പെരുമ്പാവൂര്‍ റൂട്ട്. ഇതൊന്നും കാര്യമാക്കാതെയാണ് ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി ശ്രീകാന്ത് ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ കാണാം. രണ്ട് മിനിറ്റോളം ഫോണില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബസിന്‍റെ മുൻസീറ്റിലിരുന്ന യുവതിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രീകാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം കോതമംഗലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്താനും നിര്‍ദ്ദേശം നല്‍കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ജോയിന്‍റ് ആര്‍ടിഒ എം ടി ഡേവിസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി