
കോഴിക്കോട്: കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി അധികൃതര്‍ സമയത്തിന് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. അഞ്ചാം മാസം മുതല്‍ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി. അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam