സ്വകാര്യ സ്ഥാപന ജീവനക്കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 16, 2026, 08:54 PM IST
private company employee found dead in public well in kayamkulam

Synopsis

എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം: എരുവ കിഴക്ക് ആശാന്റെയ്യത്ത് വീട്ടിൽ അനിൽകുമാറിനെ (47) സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹം സാധാരണയായി രാത്രി വൈകിയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ അനിൽകുമാറിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എരുവ ക്ഷേത്രത്തിന് കിഴക്കുള്ള പൊതുക്കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സംസ്കരിച്ചു. പരേതരായ കരുണാകരൻ നായർ, സരസ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ, ബേബി. സഹോദരീ ഭർത്താവ്: അനന്തൻ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

16-കാരി വീടിന് പുറത്തിറങ്ങുന്നതുവരെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, പ്രണയാഭ്യർത്ഥന നിരസിച്ച പകയിൽ കുത്തി, പ്രതി പിടിയിൽ
ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു; സംസ്കാരം പിന്നീട്