
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ..
ടെലിമെഡിസിൻ ഈ ഘട്ടത്തിൽ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും.കൊവിഡ് പ്രതിരോധം സർക്കാർ ആശുപത്രികളിൽ മാത്രമാണ്. ഈ അനുഭവം സ്വകാര്യ മേഖലകളിൽ കൂടി പങ്കുവയ്ക്കും.
ഈ ഘട്ടത്തിൽ ജോലിക്കുപോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് ജില്ലാ കളക്ടർ ഉറപ്പുവരുത്തണം. എല്ലാ പഞ്ചായത്തിലും ജീവനക്കാർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോൾ പ്രതിരോധപ്രവർത്തന രംഗത്തുളള സാമൂഹ്യസന്നദ്ധ പ്രവർത്തകർക്ക് ഇതു വലിയ പിന്തുണയാകും. കാസർകോട് ജില്ലയിൽ ഇക്കാര്യത്തിൽ മാതൃകാപരമായ ഇടപെടൽ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകർ വാർഡ്തല സമിതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പങ്കാളികളാകുകയാണ്.
Read Also: തിരികെയെത്തുന്ന പ്രവാസികൾക്കായി 'ഡ്രീം കേരള'യുമായി സർക്കാർ; പുനരധിവാസവും സംസ്ഥാനവികസനവും ലക്ഷ്യം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam