ബത്തേരി കോഴക്കേസ്; സത്യം തെളിയണമെന്ന് സി കെ ജാനു, ശബ്‍ദസാമ്പിള്‍ ശേഖരിച്ചു

By Web TeamFirst Published Nov 5, 2021, 1:00 PM IST
Highlights

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 

കൊച്ചി: ബത്തേരി (Sultan Bathery) കോഴക്കേസിൽ സി കെ ജാനു (c k janu), ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴിക്കോട് എന്നിവരുടെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. കേസ് രാഷ്രട്രീയ പ്രേരിതമാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സത്യം തെളിയണമെന്നും സി കെ ജാനു പറഞ്ഞു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളിൽ വെച്ച് തുക കൈമാറിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോടാണ് ആരോപണം ഉന്നയിച്ചത്.

ബത്തേരിയിലെ ഹോംസ്റ്റെയിൽ വെച്ച് പൂജാദ്രവ്യങ്ങൾ എന്ന വ്യാജേന പ്രശാന്ത് മണവേയിൽ 25 ലക്ഷം രൂപ കൈമാറിയെന്നും പ്രസീത പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചതിനൊപ്പം പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ ഉൾപ്പടെ ഉള്ളവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളുടെ ആധികാരിത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കോടതി നിർദ്ദേശ പ്രകാരം ശബ്‍ദ സാമ്പിൾ ശേഖരിച്ചത്. കഴിഞ്ഞ മാസം 11 ന് സുരേന്ദ്രന്‍റെയും പ്രസീതയുടെയും ശബ്ദം ശേഖരിച്ചിരുന്നു. എന്നാൽ പ്രസീതയുടെ കാര്യത്തിൽ വിശദമായ  പരിശോനയ്ക്കായി കൂടുതൽ സാമ്പിൾ വേണ്ടി വന്ന സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. 

click me!