
ആലപ്പുഴ: കുട്ടനാട്ടിൽ സി പി എം വിഭാഗീയതയുടെ പേരിൽ തെരുവ് യുദ്ധം. രണ്ടുപേർക്ക് പരിക്ക്. രാമങ്കരി DYFl മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്ക് ഏറ്റത്. ഇവരെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.
അക്രമികൾ പ്രദേശത്തെ CPM അനുഭാവികൾ തന്നെയാണ്. അക്രമത്തിനിരയായത് ഒദ്യോഗിക വിഭാഗക്കാർ ആണ്. എതിർ ഗ്രൂപ്പ് ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം. കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ആണ് ഇരുവർക്കും മർദനമേറ്റത്. കമ്പും വടിയും കൊണ്ട് ഇവരെ മർദിക്കുകയായിരുന്നു. എതിർപക്ഷത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്.