മൂന്നാറിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നൂറ് കോടിയുടെ ബജറ്റ് ഹോട്ടൽ സ്ഥാപിക്കും

Published : Jan 15, 2021, 01:47 PM IST
മൂന്നാറിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നൂറ് കോടിയുടെ ബജറ്റ് ഹോട്ടൽ സ്ഥാപിക്കും

Synopsis

നൂറ് കോടി രൂപ ചിലവിട്ടാണ് ബജറ്റ് ഹോട്ടൽ സ്ഥാപിക്കുക. പദ്ധതിയുടെ റവന്യു വരുമാനത്തിൽ നിന്നുള്ള പത്ത് ശതമാനം കെഎസ്ആർടിസിക്ക് നൽകും

മൂന്നാർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന മൂന്ന് ഏക്കറിൽ നൂറ് മുറികളും ഡോർമെറ്ററികളുമുള്ള കെടിഡിസി ബജറ്റ് ഹോട്ടൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. 

നൂറ് കോടി രൂപ ചിലവിട്ടാണ് ബജറ്റ് ഹോട്ടൽ സ്ഥാപിക്കുക. പദ്ധതിയുടെ റവന്യു വരുമാനത്തിൽ നിന്നുള്ള പത്ത് ശതമാനം കെഎസ്ആർടിസിക്ക് നൽകും. പ്രാരംഭ ചെലവുകൾക്കായി പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡൻ വികസനം, ഫാം ടൂറിസം, ഹൈഡൽ ടൂറിസം, എന്നീ ടൂറിസം പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. 

ഇടുക്കി ജില്ലയിൽ ആയിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് 245 കോടി രൂപയുടെ റോഡുകളും പാലങ്ങളുമാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ബോഡിമേട്ട് - മൂന്നാർ ദേശീയ പാതയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിൻ നിർമ്മാണംം എത്രയും വേഗം പൂർത്തികരിച്ച് ആവശ്യമായ ജീവനക്കാരെ അവിടെ വിന്യസിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 
 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത