എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധം; കെഎസ്‍യു അവകാശ പത്രിക മാര്‍ച്ചിൽ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Published : Jul 09, 2024, 02:52 PM ISTUpdated : Jul 09, 2024, 03:27 PM IST
എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധം; കെഎസ്‍യു അവകാശ പത്രിക മാര്‍ച്ചിൽ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Synopsis

മാര്‍ച്ചിനുശേഷം കെഎസ്‍യു പ്രവര്‍ത്തകര്‍ പാളയത്ത് എംജി റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും കെഎസ്‍യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായി. അവകാശ പത്രിക ദിനത്തോടനുബന്ധിച്ച നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയരി പ്രതിഷേധിച്ചു. സമരക്കാര്‍ക്കുനേരെ പൊലീസ് പലതവണ ജനപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ റോഡില്‍ വീണു.  

പൊലീസുമായി പലതവണ ഉന്തും തള്ളമുണ്ടായി. കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കെഎസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയറിനും മൂന്നു പൊലീസുകാർക്കും പരിക്കേറ്റു. അലോഷ്യസിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ട് മുന്നേറാൻ ശ്രമിച്ചു. പൊലീസ് പല പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. എംജി റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലിസും തമ്മിൽ കൈയാങ്കളിയായി. ഇതേ തുടർന്നാണ് പൊലീസ് ലാത്തി ചാർജ്ജ് നടത്തിയത്.

അവകാശ പത്രിക മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. എല്ലാ ക്യാമ്പസുകളിലും ഇരുണ്ട മുറികള്‍ നടത്തുന്ന എസ്എഫ്ഐക്കാര്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും എസ്എഫ്ഐക്കാര്‍ക്ക് അധ്യാപകരെ തല്ലാനുള്ള അവകാശമുണ്ടെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

 

സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി; ചെറുതുരുത്തിയിൽ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇപ്പോഴാണ് ശരിക്കും വൈറലായത്': ഷിംജിതയുടെ അറസ്റ്റിന് പിന്നാലെ എം എം മണി
വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി! ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍