കൊല നടത്തിയശേഷം കഴിഞ്ഞദിവസം പുലർച്ചെ ആറുമണിയോടെ മൃതദേഹം വലിച്ച് തൊട്ടടുത്ത വെയിറ്റിങ് ഷെഡിൽ കൊണ്ടിട്ടു. ഇതിനുശേഷമാണ് തമിഴരസ് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്നുവെന്ന് അറിയിച്ചത്.

തൃശൂര്‍: ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സെല്‍വിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. സെൽവിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശി തമിഴരശാണ് സംഭവത്തിൽ അറസ്റ്റിലായത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ പുലര്‍ച്ചെ തമിഴരശ് തന്നെയാണ് തന്‍റെ ഭാര്യ വെയിറ്റിങ് ഷെഡില്‍ മരിച്ചുകടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന തമിഴരശ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലായിരുന്നു കൊല. പിന്നീട് ചെറുതുരുത്തി പാലത്തിനു കൂഴില്‍ നിന്നും മൃതദേഹം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടു. തുടര്‍ന്ന് സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്നു എന്ന് വിവരം പറയുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഹാത്രസ് ദുരന്തം; അന്വേഷണ റിപ്പോർട്ട് പുറത്ത്, നടപടിയെടുത്ത് യുപി സർക്കാർ, ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates