എൻഎസ്എസിന്റെ മാറ്റം ആ​ഗോള അയ്യപ്പസം​ഗമം കൊണ്ടല്ല, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

Published : Sep 25, 2025, 01:00 PM IST
PS Prasanth

Synopsis

മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ച് പോയതാണെന്നും അതിൽ വിഷമമുണ്ടെന്നും പി എസ് പ്രശാന്ത്. 18 അം​ഗ കമ്മിറ്റിയിൽ ദേവസ്വം ബോർഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥർ ഉണ്ടാകും. പരിസ്ഥിതി മേഖലയിലെ അടക്കം വിദഗ്ധരും കമ്മിറ്റിയിൽ ഉണ്ടാകും.

‌പത്തനംതിട്ട: ആ​ഗോള അയ്യപ്പസം​ഗമത്തിലെ എൻഎസ്എസിന്റെ പിന്തുണയെ സ്വാ​ഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. എൻഎസ്എസിന് സർക്കാരിൽ വിശ്വാസം ഉണ്ടെന്ന് പറഞ്ഞത് ആ​ഗോള അയ്യപ്പസം​ഗമം കൊണ്ടല്ലെന്നും നിരവധിയായ അനുഭവങ്ങളിൽ നിന്നുണ്ടായതാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1252 ക്ഷേത്രങ്ങൾ ഉണ്ട്. ശബരിമലയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം 600 കോടിയാണ്. മറ്റു ക്ഷേത്രങ്ങൾ ഈ വരുമാനത്തിൽ നിന്നാണ് നിലനിന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ച് പോയതാണെന്നും അതിൽ വിഷമമുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തന്നെ ട്രോളുന്നവർ അയ്യപ്പന്റെ പേരിൽ കലാപം ഉണ്ടാക്കിയവരാണ്. ബദൽസം​ഗമത്തിൽ ഉണ്ടായത് അരുതാത്ത നടപടിയാണെന്നും ഉദ്ഘാടകൻ ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കെതിരെ അധിക്ഷേപമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആ​ഗോള അയ്യപ്പസം​ഗമത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി രൂപീകരിച്ച 18 അം​ഗ കമ്മിറ്റിയിൽ ദേവസ്വം ബോർഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥർ ഉണ്ടാകും. പരിസ്ഥിതി മേഖലയിലെ അടക്കം വിദഗ്ധരും കമ്മിറ്റിയിൽ ഉണ്ടാകും. നിലവിലുള്ള ഇൻഫ്രാ സ്ട്രക്ചർ കമ്മിറ്റിക്ക് പകരമായിട്ടായിരിക്കും പുതിയ കമ്മിറ്റി നിലവിൽ വരുന്നത്. അയ്യപ്പസം​ഗമത്തിൽ അഞ്ച് കോടിയിൽ താഴെയാകും ചെലവ് വരുന്നതെന്നും ബാങ്കുകൾ, വ്യക്തികൾ തുടങ്ങി എല്ലാവരും സഹായം നൽകിയിരുന്നു. ഇതിന്റെ കൃത്യമായ കണക്കുകൾ ഉടൻ തയ്യാറാക്കി കോടതിക്ക് നൽകുമെന്നും പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'
കടകംപള്ളിയെയും അടൂർ പ്രകാശിനെയുമടക്കം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങളുമായി എസ്ഐടി, ഹൈക്കോടതിയിൽ ഇന്ന് വാദം; ജാമ്യം തേടി തന്ത്രി രാജിവരും വാസുവും