പിഎസ്‌സിക്കെതിരെ വീണ്ടും പരാതി, ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് ആരോപണം

Published : Nov 02, 2026, 08:08 AM ISTUpdated : Nov 02, 2026, 01:30 PM IST
kerala psc

Synopsis

കേരളാ പിഎസ്‌സി നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് നടന്നതായി പരാതി. ക്രിമിനൽ പശ്ചാത്തലമുള്ള എസ്എഫ്ഐ നേതാവിന് ഒന്നാം റാങ്ക് നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അന്വേഷണം ആവശ്യപ്പെട്ടു.

തിരുവനന്തപുരം : കേരളാ പിഎസ് സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പരാതി. ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻറ് നിയമനത്തിൽ ക്രമക്കേട് നടന്നുവെന്നും അന്വേഷണം വേണമെന്നുമാണ് പരാതി. എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷയിലാണ് പരാതി ഉയർന്നത്. നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിരുന്ന ഉദ്യോഗാർത്ഥിക്കാണ് നിയമനം നൽകിയതെന്നും പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർഎസ് ശശി കുമാർ ചൂണ്ടിക്കാട്ടുന്നു.

പിഎസ്‍സി 2025 ല്‍ നടത്തിയ ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നിയമനത്തിനായി വൻ ഇടപെടലുകള്‍ നടന്നെന്നാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ച പരാതിയില്‍ പറയുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന കാലത്ത് അസാധാരണ വേഗതയിലായിരുന്നു ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടന്നത്. 2025 സെപ്റ്റംബറില്‍ ഡിവൈഎസ്പി തസ്തികയിലേക്ക് 17,000 ഓളം അപേക്ഷകള്‍ ലഭിച്ചു. ഡിസംബറില്‍ എഴുത്ത് പരീക്ഷ, മാർച്ചില്‍ ആരോഗ്യക്ഷമത പരിശോധന, ഏപ്രിലില്‍ അഭിമുഖം പൂർത്തിയാക്കി മെയ് 6ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ അസാധാരണ തിടുക്കത്തില്‍ ഒന്നാം റാങ്കുകാരനായത് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവാണ്. ഇയാള്‍ പല ക്രിമിനല്‍ കേസിലും പ്രതിയായിരുന്നുവെന്നും പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ എസ് ശശികുമാർ ആരോപിക്കുന്നു. ഇപ്പോള്‍ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പിഎസ്‍സി ചെയർമാൻ എംആർ ബൈജു നേരിട്ട് ആണ് ഈ ഇന്‍റർവ്യൂവില്‍ പങ്കെടുത്തതെന്ന ആരോപണമുണ്ട്.

40 വ‍ർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഡിവൈഎസ്പി തസ്തികയിലേക്ക് നിയമനം നടക്കുന്നത്. ഉന്നത പദവിയില്‍ നടന്ന ദുരൂഹ നിയമനം തടയണമെന്നും അന്വേഷണം വേണമെന്നും ആവയപ്പെട്ടാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. അതേസമയം മറ്റു പല റാങ്ക് പട്ടികളിലും താൻ ഉണ്ടെന്നും അനർഹമായ ഒരു ഇടപെടലും നടന്നിട്ടില്ലെന്നുമാണ് ഉദ്യോഗാർത്ഥിയുടെ വിശദീകരണം. പിഎസ് സി തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ഈ പരാതിയും കൈമാറാനാണ് സാധ്യത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിൽ കിഫ്ബി റോഡ് പാതിവഴിയിൽ നിർമ്മാണം നിലച്ചിട്ട് കാലങ്ങൾ, ഒടുവിൽ കോൺക്രീറ്റ് ചെയ്ത നാട്ടുകാർ വെട്ടുകത്തികൊണ്ട് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു
കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് 8 വയസുകാരി നിയ ഫൈസൽ മരിച്ച കേസ് : ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.