ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതിയ പട്ടിക പുറത്ത്; രണ്ട് പരീക്ഷകളുടെ ചുരുക്കപ്പട്ടികയിൽ മാറ്റം

Published : Sep 15, 2026, 09:02 PM ISTUpdated : Sep 15, 2026, 09:58 PM IST
psc

Synopsis

ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് പി എസ് സി. പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വിവാദ പരീക്ഷകളിൽ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.

കൊച്ചി: വിവാദമായ ആസൂത്രണബോർഡ് പരീക്ഷകളുടെ ചുരുക്കപ്പട്ടിക പുതുക്കി പ്രസിദ്ധീകരിച്ച് പി എസ് സി. നേരത്തെ പരിശോധിക്കാതെ വിട്ട 10 ഉത്തരങ്ങളടക്കം പുനർമൂല്യനിർണയം നടത്തിയാണ് പുതിയ പട്ടിക. വിവാദമായ രണ്ട് പരീക്ഷകളുടെയും ചുരുക്കപ്പട്ടികളിലും മാറ്റമുണ്ട്.

ആസൂത്രണ ബോർഡിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷകളിൽ മൂല്യനിർണയത്തിലെ ക്രമക്കേട് റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫാസ്ട്രക്ചർ, പ്ലാൻ കോർഡിനേഷൻ ഡിവിഷൻ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയാറാക്കിയത്. ഇടത് ബന്ധമുള്ള ഒന്നാം റാങ്കുകാരന് അതിവേഗ നിയമനവും നൽകി. പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്. വിവരവകാശ രേഖകളിൽ ക്രമക്കേട് വ്യക്തമായിരുന്നു. ഗുരുതര അട്ടിമറി വാർത്തയായതിന് പിന്നാലെയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

പിഎസ്‍സി ആദ്യം തള്ളിക്കളഞ്ഞെങ്കിലും ഒടുവിൽ പുനർമൂല്യനിർണയത്തിനും ആഭ്യന്തര അന്വേഷണത്തിനും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുനർമൂല്യനിർണയം നടത്തി രണ്ട് പരീക്ഷകളിലും ചുരുക്കപ്പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. ചീഫ് ഇൻഡസട്രി ആൻഡ് ഇൻഫാസട്രക്ചർ പട്ടികയിൽ നേരത്തെയുണ്ടായിരുന്ന ഒരാൾ പുറത്തായി. പ്ലാൻ കോർഡിനേഷൻ പട്ടികയിലും മാറ്റമുണ്ട്. അഭിമുഖ മാർക്കും ചേർത്തായിരുന്നു അന്തിമ റാങ്ക് പട്ടിക. റാങ്ക് പട്ടികയിൽ മാറ്റമുണ്ടായാൽ നേരത്തെ നിയമനം കിട്ടിയവർ പുറത്തുപോകേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലാ നഗരസഭയിൽ വിമതസഖ്യത്തിന്റെ നീക്കം; വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസ്
ലീ​ഗുകാർ വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്കൂൾ തുടങ്ങി; ബം​ഗാളിലെ പോലെ സംഘപരിവാറിനെ അധികാരത്തിലെക്കാൻ ലീ​ഗും പങ്കാളിയാകുന്നു- എ വിജയരാഘവൻ