മദ്യപിച്ച് അതിക്രമം, പതിനാറുകാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Published : Sep 15, 2026, 09:01 PM IST
drunk man throws stone at 16 year old student in kozhikode arrested

Synopsis

സുഹൃത്തുമായി മദ്യപിച്ച് വഴക്കിടുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ കല്ല് കൊണ്ടെറിഞ്ഞ് പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സുഹൃത്തുമായി മദ്യപിച്ച് വഴക്കിടുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ കല്ല് കൊണ്ടെറിഞ്ഞ് പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജു(44) വിനെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട് എസ്.ബി.ഐ ജംഗ്ഷന് സമീപത്തുവെച്ച് സുഹൃത്തായ മറ്റൊരു തമിഴ്‌നാട് സ്വദേശിയോടൊപ്പം മദ്യപിച്ച രാജു പിന്നീട് ഇയാളുമായി അടിപിടിയുണ്ടാക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം നോക്കി നിന്ന കുട്ടിയെയാണ് രാജു ആക്രമിച്ചത്.

പൊറ്റമ്മല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നേരെ ഇയാള്‍ കല്ലെടുത്ത് എറിഞ്ഞു. കണ്‍പുരികത്തിന് താഴെ മുറിവേറ്റ കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, എ.എസ്.ഐ സജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, ലിജീഷ്, ഷിജു എന്നിവര്‍ ചേര്‍ന്ന് മാനാഞ്ചിറ പരിസരത്ത് വെച്ചാണ് രാജുവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചലോഹ വിഗ്രഹം മോഷണക്കേസ്; ദേവീക്ഷേത്രത്തില്‍ തടസപ്പെട്ട പൂജാദികര്‍മ്മങ്ങള്‍ നടത്തി, പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ്
കണ്ണൂർ ജനശതാബ്ദി ഭാ​ഗികമായി റദ്ദാക്കി; 17-നും 30-നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം