ലീ​ഗ് മുൻകൈയെടുത്ത് ജമാഅത്തെ ഇസ്ലാമി പോലെയുള്ള കുറേ മുസ്ലീംസംഘടനകളെ കൂട്ടിച്ചേർത്ത് അതിനെ മുഴുവൻ ഇടതുപക്ഷ വിരുദ്ധ വർ​ഗീയ ചേരിയിൽ ഒന്നിപ്പിച്ച് വോട്ട് നേടി. വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്കൂൾ തന്നെ ലീ​ഗുകാർ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കിൽ ​ഗവർണർ പിണങ്ങും

കോഴിക്കോട്: മുസ്ലീംലീ​ഗിനെതിരേ മുതിർന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അം​ഗവുമായ എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഒരുപാട് മുസ്ലീംസംഘടനകളെ കൂട്ടിയോജിപ്പിച്ച് ഇവരെയെല്ലാം ഇടതുപക്ഷ വിരുദ്ധ ചേരിയിൽ ഒന്നിപ്പിച്ച് ലീ​ഗ് വോട്ട് നേടിയെന്നായിരുന്നു എ വിജയരാഘവന്റെ വിമർശനം. പിഎംശ്രീക്കെതിരേ പറഞ്ഞ ലീ​ഗുകാർ ഇപ്പോൾ വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാൻ പാണക്കാട് സ്പെഷ്യൽ സ്കൂൾ തന്നെ തുടങ്ങിയെന്നും വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് പിന്നാലെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർ​ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർ​ഗീയതയും ഇവിടെ ശക്തിപ്പെട്ടു. ലീ​ഗ് മുൻകൈയെടുത്ത് ജമാഅത്തെ ഇസ്ലാമി പോലെയുള്ള കുറേ മുസ്ലീംസംഘടനകളെ കൂട്ടിച്ചേർത്ത് അതിനെ മുഴുവൻ ഇടതുപക്ഷ വിരുദ്ധ വർ​ഗീയ ചേരിയിൽ ഒന്നിപ്പിച്ച് വോട്ട് നേടി. ലീ​ഗുകാ‍‍‌ർ ഇപ്പോൾ പാണക്കാട് സ്പെഷ്യൽ സ്കൂൾ തന്നെ തുടങ്ങി. വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്കൂൾ തന്നെ ലീ​ഗുകാർ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കിൽ ​ഗവർണർ പിണങ്ങും. ലീ​ഗിന് ഇപ്പോൾ വഖഫിന്റെ കാര്യത്തിൽ വിഷമമുണ്ടോ. വൈസ് ചാൻസലർമാരെ ​​ഗവ‍ർണർ നിശ്ചയിക്കുന്നതിൽ നിവല്ല വിഷമമുണ്ടോ, കാപ്പാ കേസിൽ പ്രതിയായ ബിജെപി നേതാവിന് സത്യപ്രതിജ്ഞ ചെയ്യാൻ എല്ലാ സൗകര്യവും ചെയ്തുകൊടുത്തില്ലേ, അതിന് ലീ​ഗിന് വല്ല വിഷമവുമുണ്ടോ. കേരളത്തിൽ സംഘപരിവാ‍ർ താത്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ബം​ഗാളിലെ പോലെ സംഘപരിവാറിനെ അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയപ്രക്രിയയിലും ലീ​ഗ് പങ്കാളിയാകുന്നു. ആ ​ഗതികെട്ട കാലത്തിലേക്ക് നാട് പോകാതിരിക്കാനുള്ള ജാ​ഗ്രത വേണമെന്നും എ വിജയരാഘവൻ പറഞ്ഞു.