പിഎസ്‌സി പരീക്ഷാ ക്രമക്കേട്, ഹൈക്കോടതിയുടെ നിർണായക നീക്കം, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം, ഹർജിയിൽ സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹൈക്കോടതി

Published : Oct 13, 2026, 11:52 AM IST
HIGHCOURT AND PSC

Synopsis

പരീക്ഷ ക്രമക്കേടിൽ പിഎസ് സി ഹ‍ർജി ഹൈക്കോടതിയുടെ പരി​ഗണനയിൽ മാത്രമാണ്. ഹർജി നൽകി എന്നു കരുതി നടപടികൾക്ക് ത‌‍‌‌‌ടസമില്ലെന്നും കോടതി വ്യക്തമാക്കി. സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ചിന് അടുത്ത നടപടികൾക്ക് പച്ചക്കൊടി നൽകിയിരിക്കുകയാണ് കോടതി

കൊച്ചി. ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേടിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹ‍ർജി പരി​​ഗണിക്കുമ്പോഴാണ് സർക്കാരിന് കേസിൻ്റെ അടുത്ത നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പി എസ് സി ​ഹർജി നൽകിയെന്ന് കരുതി നടപടികൾ നിർത്തി വയ്ക്കേണ്ടതില്ല. കോടതി സ്റ്റേ അനുവദിച്ചിട്ടില്ല, പരി​ഗണനയിൽ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. അതിനാൽ നിങ്ങൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ് സി ഇന്ന് കൂടുതൽ സമയം ചോദിച്ചു. കേസ് രണ്ട് ദിവസത്തിന് ശേഷം പരി​ഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതായത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പച്ചക്കൊടിയാണ് കോടതി നൽകിയിരിക്കുന്നത്. കേസ് നീട്ടിക്കൊണ്ട് പോകാനാണ് പി എസ് സിയുടെ ശ്രമമെന്നാണ് വിലയിരുത്തൽ. ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്നാണ് പി എസ് സി നിലപാട്. 58 മാർക്കിൻ്റെ പത്ത് ചോ​ദ്യങ്ങൾ ബോധപൂ‍ർവ്വം മുല്യനിർണ്ണയം നടത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കൊടുത്ത റിപ്പോ‍ർട്ടിൽ പറയുന്നു. ഇതിനിടെ പുനർമുല്യനിർണ്ണയത്തിൽ റാങ്ക് പട്ടിക മാറി മറിഞ്ഞു. പരാതിക്കാരനായ ശ്യം കൃഷ്ണൻ ഒന്നാം റാങ്കുകാരനായി. പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ വേ​ഗം അഡ്വൈസ് മെമ്മോയും പി എസ് സി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നീതി ലഭിക്കുമോയെന്ന് സംശയം, കുടുംബത്തെ അപമാനിക്കാൻ ശ്രമം, നേതാക്കൾ മാന്യത കാണിക്കണം': ആരോപണവുമായി മരിച്ച ​ഗോപികയുടെ കുടുംബം
മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു, 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ചെന്ന കുറ്റത്തിൽ നടപടി