കടുത്ത അതൃപ്തിയിൽ സർക്കാർ, മുഖ്യമന്ത്രി വിഡി സതീശന് തുടർച്ചയായി നിരവധി പരാതികൾ ലഭിച്ചു; പിഎസ്‌സി വിവാദങ്ങളിൽ നടപടിക്ക് സാധ്യത

Published : Jun 30, 2026, 08:17 AM IST
v d satheesan

Synopsis

കേരള പി.എസ്.സി നിയമനങ്ങളെച്ചൊല്ലിയുള്ള തുടർച്ചയായ വിവാദങ്ങളിലും പരാതികളിലും സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തി. ഈ ആക്ഷേപങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിൽ, ആഭ്യന്തര അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങളിലും പരാതികളിലും സംസ്ഥാന സർക്കാറിന് കടുത്ത അതൃപ്തി. പരീക്ഷാ നടത്തിപ്പിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലും നിരന്തരം ആക്ഷേപങ്ങൾ ഉയരുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം. മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

പി.എസ്.സി നിയമനങ്ങളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിൽ തുടർച്ചയായി പരാതികൾ ഉയരുന്നതിൽ സർക്കാരിന് കടുത്ത ആശങ്കയുണ്ട്. നിലവിൽ ഉയർന്നുവന്ന പരാതികളിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോർട്ടും വിലയിരുത്തിയ ശേഷം കർശനമായ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. വിവാദങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയതോടെ, എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിര്‍ണായക കണ്ടെത്തലുമായി എസ്ഐടി, ദ്വാരപാലക ശിൽപം കേടുവരുത്തിയതിന് പിന്നിലും പോറ്റിയുടെ ഇടപെടൽ, പോറ്റി നിര്‍മിച്ച് പീഠം അളവ് തെറ്റി തിരികെ കൊണ്ടുപോയി
'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോക്ടർ