ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷപ്രകടനം

Published : Oct 14, 2026, 10:46 PM IST
woman killed husband

Synopsis

സ്വത്തു തർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുക്കുകയായിരുന്നു.

കൊല്ലം: കുണ്ടറയിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം. വെള്ളിമൺ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. പ്രതിക്ക് നേരെ നാട്ടുകാർ അസഭ്യ വര്‍ഷവും നടത്തി. സ്വത്തു തർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുക്കുകയായിരുന്നു.

ഒക്ടോബർ രണ്ടിനാണ് വെള്ളിമൺ സ്വദേശിയായ രാജുവിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാരും ഭാര്യ ലേഖ മേരിയും ചേർന്ന് ആശുപത്രിയിൽ ഏത്തിച്ചെങ്കിലും മരിച്ചു. കഴുത്തിലെ പാടുകൾ കണ്ട് തോന്നിയ സംശയാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. ഇതോടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ലേഖ മേരി സമ്മതിച്ചത്.

റിമാൻഡിലായിരുന്ന പ്രതിയെ തെളിവെടുപ്പിനായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നാട്ടുകാരുടെ രോഷ പ്രകടനങ്ങൾക്ക് ഇടയിൽ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടിയിരുന്നത് 2016 നവംബര്‍ 9ന്'; അസാധാരണ ധൈര്യമുള്ള യുവത്വമാണ് രാജ്യത്തിന്‍റെ കരുത്തെന്ന് കെ ആർ മീര
വൈദ്യുതിബന്ധം വിച്ഛേദിച്ച് പണി നടത്തുന്നതിനിടെ ലൈനിൽ വൈദ്യുതി പ്രവഹിച്ചു, കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു