സൗജന്യ യാത്രാ പദ്ധതിക്കെതിരെ പൊതുതാൽപര്യ ഹർജി; 'സാമ്പത്തിക സ്ഥിതി പരിഗണിക്കാത്തത് വിവേചനം, പുരുഷൻമാരെ ഒഴിവാക്കുന്നത് സമത്വത്തിന് എതിര്'

Published : Jun 16, 2026, 11:59 AM IST
ksrtc women free travel

Synopsis

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിൻ്റെ അടിസ്ഥാനത്തിലുള്ള സൗജന്യം വിവേചനപരമാണെന്ന് ഹർജിയിൽ പറയുന്നു. 

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും യാത്രാ ആനുകൂല്യം അനുവദിക്കുമ്പോൾ സമാന സാഹചര്യത്തിലുള്ള പുരുഷൻമാരെ അതിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയിലെ സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിന്‍റെ ഭാഗമായി.

സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.

അതിനിടെ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ അടിയന്തര അവലോകനത്തിന് സ്വകാര്യ ബസ്സുടമകൾ യോഗം ചേർന്നു. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി. ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്ന് സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി
പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി