പൊലീസ് അതിക്രമങ്ങൾക്കെതിരായ പൊതുതാല്പര്യഹർജി പിൻവലിച്ചു

By Web TeamFirst Published Jul 17, 2019, 12:37 PM IST
Highlights

ഹർജിയിലെ കാര്യങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

കൊച്ചി: പൊലീസ് അതിക്രമങ്ങളും പൊലീസ് കംപ്ലെയ്‍ന്‍റ്സ് അതോറിറ്റിയുടെ പ്രവർത്തനങ്ങളും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്പര്യഹർജി പിൻവലിച്ചു. ഹർജിയിലെ കാര്യങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്. പിഴവുകൾ തിരുത്തി പുതിയ ഹർജി നൽകാമെന്ന് ഹൈക്കോടതി പരാതിക്കാരനെ അറിയിച്ചു. 

പൊലീസ് കംപ്ലെയ്‍ന്‍റ്സ്റ് അതോറിറ്റിയുടെ പ്രവർത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്തുകൊണ്ടാണ് നിയമനങ്ങൾ നടക്കാത്തതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 

click me!