പുനലൂരിൽ തമ്മിലടിച്ച് കോൺ​ഗ്രസും മുസ്ലിംലീ​ഗും; ലീ​ഗിന് സീറ്റ് നൽകിയാൽ ഒറ്റയ്ക്ക് മൽസരിക്കാൻ കോൺഗ്രസ്, നേതാക്കൾ യോഗം ചേർന്നു

Published : Mar 18, 2026, 03:42 PM IST
muslim league congress

Synopsis

മുസ്ലീംലീഗിന് വീണ്ടും പുനലൂർ നൽകിയാൽ ഒറ്റയ്ക്ക് മൽസരിക്കാനാണ് കോൺഗ്രസ് നീക്കം. പുനലൂരിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. പഞ്ചായത്തുകളിലെ സ്ഥാനങ്ങളടക്കം രാജിവെക്കുമെന്നാണ് ഉയർത്തുന്ന ഭീഷണി. അതിനിടെ, പുനലൂർ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ്, നേതൃത്വത്തെ സമീപിച്ചു.

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്. മുസ്ലീംലീഗിന് വീണ്ടും പുനലൂർ നൽകിയാൽ ഒറ്റയ്ക്ക് മൽസരിക്കാനാണ് കോൺഗ്രസ് നീക്കം. പുനലൂരിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. പഞ്ചായത്തുകളിലെ സ്ഥാനങ്ങളടക്കം രാജിവെക്കുമെന്നാണ് ഉയർത്തുന്ന ഭീഷണി. അതിനിടെ, പുനലൂർ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ്, നേതൃത്വത്തെ സമീപിച്ചു. കെപിസിസിക്കും, ഹൈക്കമാൻഡിനും നേരത്തെ നേതാക്കൾ നിവേദനം നൽകിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും മുസ്ലീംലീഗ് സ്ഥാനാർത്ഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സീറ്റ് കോൺ​ഗ്രസിന് വേണമെന്ന ആവശ്യം ശക്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്ഥാനാർഥികളെ മാറ്റാൻ മടിക്കില്ല'; രണ്ടത്താണിക്ക് 'ചെങ്കൊടി' കാട്ടി വിജയരാഘവൻ; 'ലീഗിലെ കലാപം ആയുധമാക്കും, പുറത്തുവന്നാൽ പിന്തുണ'
തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാര്‍, എൽദോസിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു