പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി; കൂടുതൽ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പ് 

Published : May 29, 2022, 10:23 AM IST
പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി; കൂടുതൽ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പ് 

Synopsis

ഏറ്റുമാനൂർ - കോട്ടയം - ചിങ്ങവനം പാതയിരിട്ടിപ്പക്കൽ അവസാനഘട്ട പ്രവർത്തികൾക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് നിലവിൽ അഞ്ച് മണിക്കൂർ വൈകിയോടുന്ന പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരിച്ചു വിടുന്നത്

തിരുവനന്തപുരം: പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും. പൂണെ ജംഗ്ഷനിൽ നിന്ന് വെള്ളിയാഴ്ച(27.05.22ന്) പുറപ്പെട്ട കന്യാകുമാരി പ്രതിദിന (16381) ജയന്തി ജനത എക്സ്പ്രസ്സ് ഇന്ന് (29.05.22) ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ഏറ്റുമാനൂർ - കോട്ടയം - ചിങ്ങവനം പാതയിരിട്ടിപ്പക്കൽ അവസാനഘട്ട പ്രവർത്തികൾക്കായുള്ള ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് നിലവിൽ അഞ്ച് മണിക്കൂർ വൈകിയോടുന്ന പൂണെ - കന്യാകുമാരി എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരിച്ചു വിടുന്നത്. ഇന്ന് ട്രെയിനിന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

ഹൈറേഞ്ച് താലൂക്കുകള്‍ക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഇനി തേനി; ട്രെയിന്‍ ഓടി തുടങ്ങി

ഇന്ന് എറണാകുളത്തിനും കായംകുളത്തിനും ഇടയിൽ ആലപ്പുഴ വഴി സർവീസ് തിരിച്ചുവിടുമെന്ന് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന ട്രെയിനുകൾ

സിൽച്ചർ - തിരുവനന്തപുരം എക്സ്പ്രസ്(12508)

ന്യൂഡൽഹി- തിരുവനന്തപുരം കേരളാ എക്സപ്രസ്(12626)

തിരുവനന്തപുരം- ന്യൂഡെൽഹി കേരളാ എക്സ്പ്രസ്(12625)

ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ്(16526).

കന്യാകുമാരി- ബംഗളൂരു ഐലന്റ് എക്സ്പ്രസ്(16525)

ലോക്മാന്യ തിലക് - കൊച്ചുവേളി എക്സ്പ്രസ്(22113)

കന്യാകുമാരി - പൂണെ എക്സ്പ്രസ്(16382)

മംഗളൂരു - നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649)

കൊച്ചുവേളി- ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്(12202)

നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്( 12659).

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം