പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ്; നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം

Published : Aug 13, 2023, 11:38 AM ISTUpdated : Aug 13, 2023, 02:20 PM IST
പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ്; നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം

Synopsis

ആരോഗ്യ മന്ത്രിയാണ് നടപടിക്ക് നിർദേശം നൽകിയത്.നഴ്സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. 

 

സംഭവത്തില്‍ നഴ്സിന് വീഴ്ച്ച സംഭവിച്ചെന്ന് ആരോഗ്യ വകുപ്പ്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷൻ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇഞ്ചക്ഷണൻ നല്‍കിയതും വീഴ്ച്ചയാണ്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ നഴ്സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നഴ്സിന്‍റെ  ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അതിനെതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ല. വീഴ്ച ആവർത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

 

 

രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ്, 7 വയസുകാരിക്ക് മരുന്ന് മാറി കുത്തിവച്ചു

പനിയുമായി എത്തിയ കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ്; അന്വേഷണം ഇന്ന് മുതൽ; വീഴ്ചയിൽ നടപടിയുണ്ടാകും

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം