അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്ത് നഴ്സ് കുട്ടിയെ കുത്തിവയ്ക്കുകയായിരുന്നു.

കൊച്ചി : പനിയെ തുർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായത്.

പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതിൽ നഴ്സിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. 

നെഹ്റു ട്രോഫി വള്ളംകളി ആവേശത്തിൽ പുന്നമട, ഫൈനലിൽ നാല് ചുണ്ടൻ വള്ളങ്ങൾ, ആരാകും ജലരാജാവ്?

മാറി കുത്തിവച്ചതിനാല്‍ കുട്ടി ഇപ്പോള്‍ നരീക്ഷണത്തിലാണ്.പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല.അലംഭാവവും അശ്രദ്ധയും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സ്ഥിരം പരാതിയാണെന്ന് നഗരസഭ കൗൺസില്‍ ആരോപിച്ചു.

asianet news