തൃശ്ശൂരിൽ റാഗിങ്, എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് ഗുരുതര പരിക്ക് ,പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകില്ല

Published : Oct 12, 2022, 10:54 AM ISTUpdated : Oct 12, 2022, 11:41 AM IST
തൃശ്ശൂരിൽ റാഗിങ്, എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് ഗുരുതര പരിക്ക് ,പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകില്ല

Synopsis

തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി സഹൽ അസിൻ (19) ആണ് ക്രൂര മർദ്ദനത്തിനിരയായത്.നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ്  മർദ്ദിച്ചത്.നാല് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍:

തൃശ്ശൂർ ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജിൽ റാഗിംഗ് ശ്രമത്തിനിടെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി സഹൽ അസിനാണ് ഗുരുതരമായി പരിക്കേറ്റത്.  തണ്ടൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളാണ് മർ‍ദ്ദിച്ചത്. 

കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. സഹലിൻ്റെ സഹപാഠിയോട് ഷർട്ടിൻ്റെ ബട്ടൻസ് ഇടാൻ  പറഞ്ഞ്  സീനിയർ വിദ്യാർത്ഥി  കോളറിൽ പിടിച്ചു.  ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. നിലത്ത് വീണ തന്നെ വീണ്ടും വളഞ്ഞിട്ട് ചവിട്ടുകയായിരുന്നു. കടുത്ത ശരീര വേദനയുമായി ഹോസ്റ്റലിൽ കഴിയുന്നതിനിടെ അധ്യാപകരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. കേസെടുത്ത പേരാമംഗലം പൊലീസ് നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ഡെന്റൽ കോളേജിൽ റാഗിംഗ്, പാന്റിൽ മൂത്രമൊഴിപ്പിച്ചു, മദ്യം നൽകി; നാല് വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ് പരാതി: മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല'; മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം
'മതരാഷ്ട്രമാണ് ലക്ഷ്യം, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ ഇത് വ്യക്തം'; ജമാഅത്തെ ഇസ്ലാമിക്കെതിരെ പികെ കൃഷ്‌ണദാസ്