Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ് പരാതി: മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

റാഗ് ചെയ്ത മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികളെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഇവർക്ക് ആറു മാസത്തേക്ക് അക്കാദമിക് പരീക്ഷകൾ എഴുതാനാവില്ല.

Three Senior MBBS students Suspended for ragging junior student in Kozhikode MC
Author
Medical College, First Published Jul 13, 2022, 5:19 PM IST


കോഴിക്കോട്: ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുടെ പരാതിയിലാണ് മൂന്ന് സീനിയർ വിദ്യാർത്ഥികൾക്ക് ആറു മാസത്തെ സസ്പെൻഷൻ നൽകിയത്. 

മൂന്ന് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതി. പരാതി കിട്ടിയ കോളേജ് അധികൃതർ ഒരു പ്രൊഫസറുടെ നേതൃത്ത്വത്തിൽ മൂന്നംഗ കമ്മീഷനെ അന്വേഷണം നടത്താൻ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രിൻസിപ്പൾ അധ്യക്ഷനായ സമിതി ശിക്ഷാനടപടി പ്രഖ്യാപിച്ചത്.

റാഗ് ചെയ്ത മൂന്ന് മൂന്നാം വർഷ വിദ്യാർത്ഥികളെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഇവർക്ക് ആറു മാസത്തേക്ക് അക്കാദമിക് പരീക്ഷകൾ എഴുതാനാവില്ല. ഹോസ്റ്റലിൽ നിന്നും ഇവരെ ആറു മാസത്തേക്ക് വിലക്കി. അഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പൊലീസിന് കൈമാറും. 

തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ വച്ച് റാഗിംഗ് നടന്നുവെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതി. ക്ലിനിക്കൽ റെക്കോർഡ് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിന് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി

 അപകടം കണ്ടാലും ഇടപെടാതെ പൊലീസ്; 3 മാസത്തിനിടെ നഷ്ടമായത് രണ്ട് ജീവനുകള്‍, അനാസ്ഥ തുടര്‍ക്കഥയാകുന്നു

മൂത്രപ്പുര ഉപയോഗിക്കുന്ന കാര്യത്തില്‍ തര്‍ക്കം: കുട്ടികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ചു, അന്വേഷണം

 

തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ നാളെ സ്കൂളിൽ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല. മ്യൂസിയം പൊലീസ് നാളെ  സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്തും. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ നാളെ കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ  പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റര്‍ പറയുന്നത്. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസിലും ഉന്നതാധികാരികൾക്കും റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ടെന്നും ഹെഡ്‍മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios