
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി. രാഹുലിനെ പാർട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചർച്ച ചെയ്യാനായി തന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനം കോൺഗ്രസ് എടുത്തിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പാർട്ടി എല്ലാം പറഞ്ഞിട്ടുണ്ട്. പാലക്കാട് ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ഷാഫി വിമർശിച്ചു. വടകരയിൽ താനൊരു പ്രകോപനവും കുഴപ്പവും ഉണ്ടാക്കിയില്ലെന്നും ഷാഫി പറഞ്ഞു. അവർ ഇനി സമരം ചെയ്യണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്.ന്നെ തടയാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും പോലീസും അവസരം ഉണ്ടാക്കി. തടഞ്ഞപ്പോൾ താൻ ഡോർ തുറക്കാൻ പോയില്ല. പ്രതിഷേധം കുറച്ചു സമയം തുടരട്ടെ എന്നായിരുന്നു പോലീസ് നയം. തെറി കേട്ട് ഭയന്ന് തിരിച്ചു പോകാൻ ആകില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. അതേ സമയം രാഹുലുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഷാഫി പറമ്പിൽ മറുപടി പറഞ്ഞില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam