Daily Brief ; അമേരിക്കയെ നേരിടാൻ ജപ്പാന് കൈ കൊടുക്കാൻ ഇന്ത്യ, തകർന്നടി‌ഞ്ഞ് രൂപ, 100 കോടി പിടിച്ച് ഓപ്പറേഷൻ ആർക്കൻസ്റ്റോൺ

Published : Aug 29, 2025, 07:59 PM IST
indian rupee cash

Synopsis

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ നിൽക്കുമ്പോൾ അമേരിക്കയെ നേരിടാൻ ജപ്പാനുമായി വ്യാപാര, നിക്ഷേപ രംഗങ്ങളിലെ സഹകരണം ശക്തമാക്കി ഇന്ത്യ

തീരുവയിൽ അമേരിക്കൻ സമ്മർദ്ദം നേരിടാൻ ജപ്പാനുമായി വ്യാപാര, നിക്ഷേപ രംഗങ്ങളിലെ സഹകരണം ശക്തമാക്കി ഇന്ത്യ. ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളിലും ജപ്പാൻ നിക്ഷേപം നടത്തും. സാമ്പത്തിക രംഗത്ത് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 25 ശതമാനം അധികം തീരുവ പിൻവലിക്കാതെ അമേരിക്കയുമായുള്ള ചർച്ചകൾ വീണ്ടും തുടങ്ങില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

തീരുവയിൽ അമേരിക്കൻ സമ്മർദം നേരിടാൻ ജപ്പാനുമായി വ്യാപാര, നിക്ഷേപ രംഗങ്ങളിലെ സഹകരണം ശക്തമാക്കി ഇന്ത്യ

ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയിൽ മാനുഷിക സഹായമെത്തിക്കാൻ നൽകിയിരുന്ന അനുമതിയും ഇസ്രയേൽ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം എട്ട് മണി വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും ഉൾപ്പെടുന്ന മാനുഷിക സഹായങ്ങളെത്തിക്കാൻ കഴിഞ്ഞ മാസമാണ് ഇസ്രയേൽ സൈന്യം ഇടവേള നൽകിയത്. ഗാസ സിറ്റി, ദേർ അൽ ബാലാ, മുവാസി അടക്കമുള്ള ഇടങ്ങളിൽ നൽകിയ ഇളവുകളാണ് സൈന്യം റദ്ദാക്കിയത്.

ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം

 

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതിത്തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണകമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയെ വലച്ചു.

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ

 

രാഹുൽ മാങ്കൂട്ടത്തിലിനെ വിടാതെ സർക്കാരും സിപിഎമ്മും. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഎം. കേസിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഡിവൈഎസ് പി ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. രാഹുലിൻറെ മടങ്ങി വരവ് കാത്തിരുന്ന് കാണാമെന്നായിരുന്നു കെപിസിസി അധ്യക്ഷൻറെ നിലപാട്.

രാഹുൽ മാങ്കൂട്ടത്തിലിനെ വിടാതെ സർക്കാരും സിപിഎമ്മും

 

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ ചികിത്സാ പിഴവിൽ ഡോക്ടർക്കെതിരെ കേസെടത്ത് പൊലീസ്. കട്ടാക്കട സ്വദേശി സുമയ്യയുടെ പരാതിയിലാണ് ഡോ.രാജീവ് കുമാറിനെതിരെ കേസെടുത്തത്. ശസ്ത്രക്രിയ പിഴവിൽ പ്രശ്നമില്ലെന്ന വിചിത്ര നിലപാടെടുത്ത ആരോഗ്യവകുപ്പ് സുമയ്യക്ക് വിദഗ്ധ ചികിത്സ നൽകാമെന്ന് ഇന്ന് ഉറപ്പ് നൽകി. ഡിഎച്ച് എസ് ഓഫീസിന് മുന്നിൽ സുമയ്യയും കുടുംബവും കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുട്ടുമടക്കിയത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ ഡോക്ടർക്കെതിരെ കേസ്

 

കോഴിക്കോട് കുറ്റ്യാടിയിൽ അർബുദം മൂർച്ഛിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ സ്ഥാപനത്തിനെതിരെ കുടുംബം പൊലീസിൽ പുതിയ പരാതി നൽകി. ഹാജിറയെ ചികിത്സിച്ച അക്യുപങ്ചർ സ്ഥാപനത്തിന് രജിസ്ട്രേഷനില്ലെന്നും ചികിത്സാ രേഖകൾ നൽകിയില്ലെന്നുമാണ് ആരോപണം. നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയതെന്ന് ഹാജിറയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

അർബുദം മൂർച്ഛിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ സ്ഥാപനത്തിനെതിരെ കുടുംബം പൊലീസിൽ പുതിയ പരാതി നൽകി

 

ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 100 കോടിയിൽ അധികം രൂപയുടെ നികുതി വെട്ടിപ്പ്. പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ നികുതി വെട്ടിപ്പിൽ 2 കോടിയിൽ അധികം രൂപ നികുതി, പിഴ ഇനത്തിൽ സർക്കാരിലേയ്ക്ക് ഈടാക്കി. 16 സ്വർണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളും, വസതികളും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 36 കിലോയോളം സ്വർണ്ണം അനധികൃതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ഓഗസ്റ്റ് 26 ന് ആണ് സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ 200 ഓളം ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.

സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 100 കോടിയിൽ അധികം രൂപയുടെ നികുതി വെട്ടിപ്പ്

 

തായ്‍ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതി. പെറ്റോങ്ടാൺ ഷിനവത്രയെ പുറത്താക്കിയത് കമ്പോഡിയന്‍ നേതാവുമായുള്ള ഫോൺ വിളിയിലെ പരാമശങ്ങളുടെ പേരിൽ. പ്രധാനമന്ത്രി ധാർമികത ലംഘിച്ചെന്നും രാജ്യത്തിന്‍റെ അഭിമാനം സംരക്ഷിച്ചില്ലെന്നും കോടതി. വിധി അംഗീകരിക്കുന്നെന്ന് ഷിനവത്ര. ഉപപ്രധാനമന്ത്രിക്ക് പകരം ചുമതല.

തായ്‍ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്