
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. റിയാസിനെയും വീണയയും പരിചയമുണ്ടെന്നും ഇരുവരും വളരെ നല്ല മനുഷ്യരാണെന്നും രാഹുൽ ഈശ്വർ കുറിപ്പിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വിവാഹവാർത്തയുമായി ബന്ധപ്പെട്ട് വരുന്ന വിമർശനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും രാഹുൽ കുറിപ്പിൽ വിമർശിക്കുന്നുണ്ട്. രാഷ്ട്രീയമാകാം രാഷ്ട്രീയാഭാസമാകരുതെന്നാണ് ട്രോളുന്നവരോട് രാഹുൽ ഈശ്വറിന് പറയാനുള്ളത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്കാരം അല്ല. റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...
ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ചില ആൾകാർ Whatsapp, ഫേസ്ബുക്കിൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam