ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം, പ്രചോദനം; ​രാഹുൽ ​ഗാന്ധി

Web Desk   | Asianet News
Published : May 11, 2021, 11:11 AM IST
ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം, പ്രചോദനം; ​രാഹുൽ ​ഗാന്ധി

Synopsis

'കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമെന്ന നിലയിൽ നിരവധി പേർക്ക് പ്രചോദനമാണ് ​ഗൗരിയമ്മ. അവരുടെ മഹത്തായ ജീവിതയാത്രക്ക് വിട.' രാഹുൽ ട്വീറ്റ് ചെയ്തു. 

തിരുവനന്തപുരം: കെ ആർ ​ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായി ​ഗൗരിയമ്മയുടെ ഓർമ്മകൾ നിലനിൽക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 

'കെ ആർ ​ഗൗരിയമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമെന്ന നിലയിൽ നിരവധി പേർക്ക് പ്രചോദനമാണ് ​ഗൗരിയമ്മ. അവരുടെ മഹത്തായ ജീവിതയാത്രക്ക് വിട'. രാഹുൽ ട്വീറ്റ് ചെയ്തു. 

സമാനതകളില്ലാത്ത നേതാവായിരുന്നു ​ഗൗരിയമ്മയെന്ന് പി ജെ ജോസഫ് അനുസ്മരിച്ചപ്പോൾ കരുത്തുറ്റ വനിതയെന്നാണ് കോൺഗ്രസ് നേതാവ് വയലാർ രവി ഗൗരിയമ്മയെ വിശേഷിപ്പിച്ചത്. കേരള രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിനുടമയായിരുന്ന കെ ആർ ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്നാണ് ജോസഫ് അനുസ്മരിച്ചത്. 

Read Also: ​ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവെന്ന് പി ജെ ജോസഫ്, കരുത്തുറ്റ വനിതയെന്ന് വയലാർ രവി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ