​ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവെന്ന് പി ജെ ജോസഫ്, കരുത്തുറ്റ വനിതയെന്ന് വയലാർ രവി

തിരുവനന്തപുരം: അന്തരിച്ച വിപ്ലവ നേതാവ് കെ ആർ ​ഗൗരിയമ്മയെ അനുസ്മരിച്ച് രാഷ്ട്രീയ ലോകം. സമാനതകളില്ലാത്ത നേതാവായിരുന്നു ​ഗൗരിയമ്മയെന്ന് പി ജെ ജോസഫ് അനുസ്മരിച്ചപ്പോൾ. കരുത്തുറ്റ വനിതയെന്നാണ് കോൺഗ്രസ് നേതാവ് വയലാർ രവി ഗൗരിയമ്മയെ വിശേഷിപ്പിച്ചത്. കേരള രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിനുടമയായിരുന്ന കെ ആർ ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്നാണ് ജോസഫ് അനുസ്മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാർഷിക പരിഷ്ക്കരണം അടക്കമുള്ള വിപ്ലവകരമായ നിയമങ്ങളുടെ ചാലകശക്തിയായിരുന്നു ഗൗരിയമ്മ. റവന്യൂ, കൃഷി അടക്കമുള്ള വകുപ്പുകൾ ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്തു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചു നിന്നു. അസാധ്യമെന്നു തോന്നുന്നതിനെ സാധ്യമാക്കിയ ധീര വനിതയായിരുന്നു ഗൗരിയമ്മയെന്നും കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ് പറഞ്ഞു. 

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയെയാണ് നഷ്ടമായതെന്ന് അനുസ്മരിച്ച വയലാർ രവി ദീർഘകാലം എൻ്റെ എംഎൽഎ ആയിരുന്നു ഗൗരിയമ്മയെന്നും വലിയ ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്നുവെന്നും ഓർമ്മിച്ചു.