
കല്‍പറ്റ:എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്ത് തുടങ്ങി. അഞ്ച് ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവർത്തകർ. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് അയച്ച കത്തിൽ ഓർമ്മപെടുത്തുന്നു.
. അദാനി, രാഹുല്‍ ഗാന്ധി വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും പാര്‍ലമെന്‍റില്‍ തുടര്‍ന്നു. ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു . രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഭരണപക്ഷവും പ്രതിഷേധിച്ചു. പ്രതിപക്ഷ, ഭരണപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഒരു ദിവസം പോലും സഭ ചേരാന്‍ കഴിഞ്ഞിരുന്നില്ല.
രാഹുൽ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി; പത്താം നാൾ നിർണായകം
'കുറ്റവാളികൾ സാധാരണ അപ്പീൽ നല്കാൻ സ്വയം കോടതിയിൽ പോകാറില്ല' രാഹുലിന്‍റേത് നാടകമെന്ന് ബിജെപി